ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ നിര്യാതയായി

0
64

ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു.35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.

കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു. മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടു.