പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. മൂന്ന് നിലകളുള്ള ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു. സ്റ്റേഡിയം ബൈപാസില്‍ നൂര്‍ജഹാന്‍ ഗ്രൂപ്പിന്റെ ഓപ്പൺ ഗ്രില്‍ എന്ന ഹോട്ടലാണ് പകല്‍ പന്ത്രണ്ടോടെ കത്തിനശിച്ചത്. ഷോർട് സർക്യൂട്ടെന്ന് എന്ന് പ്രാഥമിക നിഗമനം.
ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പേഴാണ് തീപിടിത്തമുണ്ടായത്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ ഹോട്ടലിൽ ഉണ്ടായിരുന്നവർ പുറത്ത് കടന്നതിനാൽ വലിയ അപകടം ഒഴിവായി. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. സമീപത്തെ ചെറു ഹോട്ടലിലേക്കും തീപടര്‍ന്നു. പാലക്കാട് അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകള്‍ തീയണക്കല്‍ തുടരുന്നു. പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.
Recent Comments