കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് ഇ ശ്രീധരന്‍

0
68

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണെന്ന് ഇ ശ്രീധരന്‍. കേരളത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് എന്റെ മുഖ്യ ലക്ഷ്യമെന്നും ശ്രീധരന്‍ പറഞ്ഞു.

ബിജെപി ആഗ്രഹിക്കുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പാര്‍ട്ടി ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകും. ഞാന്‍ തുറന്നുപറയട്ടെ. ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഇതൊന്നും നേടാനാകില്ല, ശ്രീധരന്‍ പറഞ്ഞു.

ബിജെപി കേരളത്തില്‍ ഭരണത്തിലേറിയാല്‍ പ്രധാനപ്പെട്ട മൂന്ന് നാല് മേഖലകളില്‍ ഞങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.