BREAKING…കെ കുഞ്ഞിരാമൻ എംഎൽഎയെ കൊന്നുതള്ളും; പരസ്യ പ്രഖ്യാപനവുമായി കോൺഗ്രസ്; ദൃശ്യങ്ങൾ നേരറിയാൻ പുറത്തുവിടുന്നു

0
142

ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെ കൊലപ്പെടുത്തുമെന്ന് ആക്രോശിച്ച് കോൺഗ്രസ് പ്രവർത്തകർ.

കാസർകോട് പെരിയയിൽ നടന്ന പ്രകടനത്തിലാണ് സിപിഐഎം എം എൽ എ കെ കുഞ്ഞിരാമനെ കൊല്ലുമെന്ന് ആക്രോശിക്കുന്നത്. കൊലാപാതക ആക്രോശത്തോടൊപ്പം കെ സുധാകരന് ജയ് വിളിക്കാനും കോൺഗ്രസ് പ്രവർത്തകർ മറക്കുന്നില്ല.

എം എൽ എ ക്കെതിരെ അസഭ്യവർഷം നടത്തുന്ന കോൺഗ്രസുകാർ കുഞ്ഞിരാമൻ എംഎൽഎയുടെ നാളുകൾ എണ്ണപ്പെട്ടു എന്നും കൊന്നു തള്ളുമെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പിനോട് ചേർന്ന് സംസ്ഥാനത്തുടനീളം ആക്രമണങ്ങൾ അഴിച്ചുവിടാൻ കോൺഗ്രസ് ഗൂഢാലോചന ഉണ്ടെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സെക്രട്ടറിയേറ്റ് പരിസരത്ത് ഇന്നലെ ഉണ്ടായ അക്രമ സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഒരു സിപിഐഎം എംഎൽഎ യെ കൊല്ലുമെന്ന് പരസ്യ പ്രഖ്യാപനവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.