EXCLUSIVE…നേതാവിനെ തല്ലിയതും അണികൾ തന്നെ, കെ എസ് യു സമരനാടകം പൊളിഞ്ഞു, ചിത്രം പുറത്ത്

0
82

-അനിരുദ്ധ്.കെ.പി 

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയ്ക്ക് സമരത്തിനിടയിൽ പരിക്കേറ്റത് സ്വന്തം അണികളുടെ ആക്രമത്തിൽ.പോലീസിനെ വളഞ്ഞിട്ടു തല്ലിയ കെ എസ് യു നേതാക്കൾ സ്‌നേഹയെയും വെറുതെ വിട്ടില്ല. മുളവടി കൊണ്ട് കെ എസ് യു പ്രവർത്തകർ സ്നേഹയുടെ മുഖത്ത് അക്രമിക്കുന്ന ചിത്രം പുറത്ത് വന്നു.

വലിയ മുളവടി ഉപയോഗിച്ചായിരുന്നു അക്രമം. വനിതാ പോലീസിനെ പ്രതിരോധിക്കുന്നതിനിടയി നിരവധി തവണ സ്നേഹ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരെ കെ എസ് യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വന്നു. വനിതാ പ്രവർത്തകരെയും സമരത്തിനിടയിൽ പരിക്കേൽപ്പിക്കുക എന്നതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വാർത്തകളിൽ ഇടം പിടിക്കാനും, കലാപത്തിലേക്ക് നയിക്കാനും, അനുകമ്പ പിടിച്ചു പറ്റാനുമായിരുന്നു ശ്രമം.

വനിതാ പ്രവർത്തകയെ ആക്രമിക്കുകയും ഇതിന്റെ ചിത്രം മനോരമ മാതൃഭൂമി പത്രങ്ങളിൽ വരുത്തണമെന്നും പോര് നേതാവ് നിർദേശം നൽകിയെന്നാണ് സൂചന.ഫോട്ടോഗ്രാഫർമാർക്ക് ചിത്രം കിട്ടിയെന്ന് ഈ നേതാവ് ചോദിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.