കൊല്ലം ജില്ലയിലെ നാല് മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 15.23 കോടി അനുവദിച്ചു

0
79

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലയിലെ നാല് മാർക്കറ്റുകൾ കൂടി നവീകരിക്കുന്നതിന് 15.23 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. അഞ്ചൽ (3.88 കോടി), കൊട്ടാരക്കര (4.40 കോടി), പുനലൂർ (5.40 കോടി), പത്തനാപുരം (1.55 കോടി) മാർക്കറ്റുകളാണ് നവീകരിക്കുന്നത്.

ആധുനിക രീതിയിൽ നവീകരിക്കുന്ന മാർക്കറ്റുകളിൽ റീടെയിൽ ഔട്ട്ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം, ശുചീകരണ മുറി, ലോഡിംഗ് സംവിധാനം എന്നിവയുണ്ടാകും.

ആധുനിക സൗകര്യങ്ങളോടെ ടോയിലെറ്റുകൾ ഇന്റർ ലോക്കിംഗ് പാകിയ പാർക്കിംഗ്, ഫ്രീസർ, മതിയായ ഡ്രെയിനേജ് സംവിധാനങ്ങൾ, മലിനജല സംസ്‌ക്കരണ പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി.