കോരപ്പുഴ പാലം നാളെ നാടിന് സമർപ്പിക്കും വികസനവഴിയിൽ ഇനിയും മുന്നോട്ട്

0
83

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു സ്വപ്‌നം കൂടി പൂവണിയാണ്. മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കുകയാണ്. 80 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ പാലം പൊളിച്ച് നീക്കിയാണ് പഴയ പാലത്തിന്റെ അതേ പ്രൗഡിയോടുകൂടി പുതിയ പാലം പണിതിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 28 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പ്രളയവും, കോവിഡും തീര്‍ത്ത പ്രതിസന്ധികള്‍ക്കളെ തരണം ചെയ്തുകൊണ്ട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ്.