ആദ്യമായി ലോക വ്യാപാര സംഘടനയെ നയിക്കാന്‍ വനിതയെത്തുന്നു

0
31

ലോക വ്യാപാര സംഘടനയെ നയിക്കാന്‍ ആദ്യമായി വനിതയെത്തുന്നു. ഒകാന്‍ജോ ഉവൈലയാണ് സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്. സംഘടനയുടെ ഡയറക്ടര്‍ ജനറലാകുന്ന ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ് ഒകാന്‍ജോ.

മുന്‍ നൈജീരിയന്‍ ധനകാര്യ മന്ത്രിയും ലോക ബാങ്ക് പ്രതിനിധിയുമായിരുന്ന ഒകാന്‍ജോയെ കഴിഞ്ഞ ദിവസമാണ് ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുത്തത്. പ്രത്യേക വെര്‍ച്ച്വല്‍ മീറ്റിംഗ് നടത്തിയായിരുന്നു തെരഞ്ഞെടുപ്പും ഔദ്യോഗിക പ്രഖ്യാപനവും.

മാര്‍ച്ച് ഒന്നിനായിരിക്കും ഒകാന്‍ജോ സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കുക. 2025 ആഗസ്റ്റ് 31 വരെയാണ് കാലാവധി. സംഘടനയുടെ നിയമാവലി പ്രകാരം ഡയറക്ടര്‍ ജനറലിന്റെ കാലാവധി നീട്ടാന്‍ സാധിക്കും.