2019 ല്‍ കൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടിയ ചിത്തരേശ് നടേശന് സംസ്ഥന സർക്കാർ ജോലി നല്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും, കായിക മന്ത്രി ഇ പി ജയരാജനുമുള്‍പ്പടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ചിത്തരേശ്.
ചിത്തരേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ജീവിത സാഫല്യത്തിന്റ നെറുകയിൽ നിന്നാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്…!!!
ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു… അതെ,മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സർക്കാർ ജോലി കിട്ടില്ലേ എന്ന ചോദ്യത്തിന്… പലരും ഈ ചോദ്യം ഉന്നയിച്ചപ്പോൾ വേദനയിൽ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു എൻറെ മറുപടി… അപ്പോഴും എൻറെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഉള്ള ഒരു മനുഷ്യൻറെ വാക്ക് ആയിരുന്നു..
എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല. ശ്രീ Pinarayi Vijayan സാർ അദ്ദേഹത്തിന് എൻറെ ഹൃദ്യമായ സ്നേഹം അറിയിക്കുന്നതോടൊപ്പം ബഹുമാനപ്പെട്ട സ്പോർട്സ് മിനിസ്റ്റർ ശ്രീ E.P Jayarajan , അധ്യാപകർ,കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രത്യേകിച്ച് അഡ്വ.ലിബിൻ സ്റ്റാൻലി തുടങ്ങി എന്നെ സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഓരോരുത്തർക്കും എൻറെ നന്ദി അറിയിക്കുന്നു.
ചിത്തരേശ് നടേശൻ.