ആംനസ്റ്റിയുടെ 17.66 കോടി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി

0
59

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടി ബാങ്കുനിക്ഷേപം കൂടി കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ, ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങളുടെ നിക്ഷേപമാണ് കള്ളപ്പണം വെളുപ്പിച്ചെന്ന പേരില്‍ പിടിച്ചെടുത്തത്. വിദേശധനസഹായം സ്വീകരിക്കുന്ന ചട്ടം ലം​ഘിച്ചെന്ന് ആരോപിച്ച് ഇതുവരെ ആംനസ്റ്റിയുടെ 19.54 കോടി ഇഡി കണ്ടുകെട്ടി.

കശ്മീരിലടക്കം മോഡി സർക്കാരിന്റെ ഇടപെടലുകളെ അന്താരാഷ്ട്രതലത്തിൽ തുറന്നുകാട്ടിയതോടെയാണ് സംഘടനയ്ക്ക് എതിരെ കേന്ദ്രഏജൻസികൾ വേട്ടയാടൽ ശക്തമാക്കിയത്. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രവർത്തനം നിർത്തിവയ്ക്കുന്നതായി ആംനസ്റ്റി കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു.