സലിം കുമാറിനെ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല: കമൽ

0
67

സലിം കുമാറിനെ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല എന്ന് സംവിധായകന്‍ കമല്‍. അത്തരം വാർത്തകൾ അവാസ്തവം ആണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ സംഘാടക സമിതിയാണ് മേള നടത്തുന്നത്,ഇതിനെ രാഷട്രീയമായി ആരും കാണരുത്. സലിം കുമാറുമായി നല്ല ബന്ധമാണുള്ളത് എന്നും കമല്‍ കൂട്ടി ചേര്‍ത്തു. ചലച്ചിത്ര അക്കാദമി അധ്യക്ഷനായ കമൽ എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.