പട്ടയ വിതരണത്തിൽ എൽഡിഎഫ്‌ സർക്കാരിന് റെക്കോർഡ് ,നൽകിയത് രണ്ട്‌ ലക്ഷത്തിലേറെ പട്ടയം

0
147

സംസ്ഥാനത്ത് പട്ടയ വിതരണത്തിൽ എൽഡിഎഫ്‌ സർക്കാരിന് റെക്കോർഡ് നേട്ടം. ‌ രണ്ട്‌ ലക്ഷത്തിലേറെ പട്ടയങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം വിതരണം ചെയ്തത്. തൃശൂരിൽ ജില്ലാ പട്ടയമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്ന ‌മുഖ്യമന്ത്രി പിണറായി വിജയൻ ഇത്‌ സർവകാല റെക്കോഡാണ്‌ എന്നും വ്യക്തമാക്കി.

പട്ടയവിതരണം‌ വർഷങ്ങളായി തടസ്സപ്പെട്ട്‌ കിടക്കുകയാണ്‌. ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളുണ്ടായിരുന്നു. പട്ടയം കിട്ടാത്തത്‌ വലിയ പരാതിക്കിടയാക്കി. ഇതിനാണ്‌ സർക്കാർ പരിഹാരം കാണുന്നത്‌. ഇനിയും കിട്ടാത്തവരുണ്ടാവും. തുടർപ്രവൃത്തിയിലൂടെ അർഹർക്കെല്ലാം പട്ടയം വിതരണംചെയ്യും.

സംസ്ഥാനത്ത്‌ വില്ലേജ്‌ ഓഫീസുകളെല്ലാം സ്‌മാർട്ടാക്കും. ഏറ്റവും കൂടുതൽ ജനങ്ങളെത്തുന്ന വില്ലേജ്‌ ഓഫീസുകളെല്ലാം ആധുനികവൽക്കരിക്കും. പുതിയ ‌ കെട്ടിടങ്ങളും നിർമിക്കും. ഭരണ നിർവഹണകാര്യങ്ങൾ എളുപ്പത്തിലാക്കാൻ ഇ –-ഓഫീസ്‌ സംവിധാനങ്ങളും ഏർപ്പെടുത്തും. ജനങ്ങൾക്ക്‌ കാര്യക്ഷമമായ സേവനം ലഭിക്കും. ഇതുവഴി രാജ്യത്തിന്‌ കേരളം മാതൃകയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.