കിംഗ്സ് ഇലവൻ പഞ്ചാബ് പേര് മാറ്റി ഇനി മുതൽ “പഞ്ചാബ് കിംഗ്സ്”

0
26

ഐപിഎല്ലിൽ ഇനി കിംഗ്സ് ഇലവൻ പഞ്ചാബ് പേര് മാറ്റി പകരം പഞ്ചാബ് കിംഗ്സ് എന്നായിരിക്കും ഇനിമുതൽ ടീം അറിയപ്പെടുക. ഐപിഎല്ലിൻറെ പതിനാലാം എഡിഷൻ മുതലാകും പേരുമാറ്റമെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.

ടീമിൻറെ പേരുമാറ്റത്തെക്കുറിച്ച് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ച് അംഗീകാരം നേടിയെന്ന് പഞ്ചാബ് കിംഗ്സ് പ്രതിനിധികൾ അറിയിച്ചു.

പുതിയ പേരുമായുള്ള റീ ലോഞ്ചിംഗ് വൈകാതെ മുംബൈയിൽ നടക്കും. 18ന് ചെന്നൈയിൽ നടക്കുന്ന ഐപിഎൽ ലേലത്തിലും പഞ്ചാബ് കിംഗ്സ് എന്ന പേരിലാകും ടീം പങ്കെടുക്കുക. ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക കൈവശമുള്ള ടീമാണ് പഞ്ചാബ് കിംഗ്സ്