ഇരുട്ടടിയായി ഇന്ധനവില വർധനവ് , ഒൻപതാം ദിവസവും വർധിച്ചു

0
81

രാജ്യത്ത് ​ഇന്നും ഇന്ധനവില വർധിച്ചു. തുടർച്ചയായ ഒൻപതാം ദിവസമാണ് വില ഉയരുന്നത്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്.

പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന്‌ വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി.

അതേസമയം ഭോപ്പാൽ അടക്കം മധ്യപ്രദേശിൽ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന്‌ നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും ‌ നൂറിനടുത്തെത്തി.പ്രീമിയം പെട്രോൾ വില 100 കടന്നതോടെ പഴയ രീതിയിലുള്ള അനലോഗ്‌ മീറ്റർ ഉപയോഗിക്കുന്ന പല പമ്പുകളും അടച്ചു. അനലോഗ്‌ മീറ്ററുകളിൽ പെട്രോൾ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ.