BIG BREAKING…സി പി ഓ വിവാദം കണക്ക് നിരത്തി പൊളിച്ചടുക്കി മുഖ്യമന്ത്രി: 13825 പേർക്ക് നിയമനം നൽകി, കണക്ക് നിരത്തി സർക്കാർ

0
104

-അനിരുദ്ധ് കെ.പി –

സി പി ഓ നിയമന വിവാദത്തിൽ പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം ഉദ്യോഗാർത്ഥികളുടെയും നുണ വാദങ്ങൾ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ ഈ സർക്കാർ അവന്നതിന് ശേഷം നടത്തിയ മുഴുവൻ നിയമങ്ങളുടെയും വ്യക്തമായ കണക്കുകൾ അവതരിപ്പിച്ച് വാർത്താസമ്മേളനം. നിയമനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ.

പോലീസിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 30.06.2020 തീയതിയി കഴിഞ്ഞിട്ടുള്ളതാണ്. ഇതിന്റെ കാലാവധി കഴിയുന്നതിനുമുമ്പ് തന്നെ 2021 ഡിസംബര്‍ മാസം വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി രണ്ട് റാങ്ക് ലിസ്റ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലയളവിൽ പി.എസ്.സി പ്രസിദ്ധീകരിച്ചത്. ആകെ 11,420 പേര്‍ക്കാണ് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇക്കാലയളവിൽ നിയമനം നൽകിയത്. ഇതിൽ വയനാട്, പാലക്കാട്, മലപ്പുറം മേഖലയിലെ ആദിവാസി വിഭാഗത്തിലെ യുവതീയുവാക്കള്‍ക്കായി സൃഷ്ടിച്ച 200 തസ്തികകള്‍ ഉള്‍പ്പെടുന്നു.

 

ഇതിനുപുറമെ സംസ്ഥാനത്ത് ആദ്യമായി ഒരു വനിതാ ബറ്റാലിയന് രൂപം നൽകി. 400 കോണ്‍സ്റ്റബിള്‍ തസ്തികകളാണ് ഇതിനായി മാത്രം സൃഷ്ടിച്ചത്. സംസ്ഥാനത്ത് ആദ്യമായി 200 വനിതാ കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ട്രെയിനിംഗിനായി സൃഷ്ടിക്കുകയുണ്ടായി. ഇക്കാലയളവിൽ വിവിധ ജില്ലകളിൽ റിട്ടയര്‍മെന്റ് വഴിയും പ്രമോഷന്‍ വഴിയും ഉണ്ടായ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളും പുതുതായി ആരംഭിച്ച വനിതാ പോലീസ് സ്റ്റേഷനുകള്‍ക്കായി സൃഷ്ടിച്ച 155 തസ്തികളിലും വനിതകള്‍ക്ക് നിയമനം നൽകി. ആദിവാസി മേഖലയിലെ പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി 56 പ്രാക്തനാഗോത്ര വിഭാഗത്തിലെ വനിതകള്‍ക്ക് നിയമനം ലഭിച്ചു. 11,420 ഒഴിവിനു പുറമെ 1666 വനിതകള്‍ക്കും പോലീസിൽ നിയമനം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അങ്ങനെ മൊത്തം പോലീസിൽ 13086 പേര്‍ക്ക് നിയമനം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.

ഇന്ത്യ റിസര്‍വ്വ് ബറ്റാലിയനിൽ ഈ സര്‍ക്കാര്‍ വന്നതിനുശേഷം 739 പേര്‍ക്ക് നിയമനം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതു കൂടി ചേരുമ്പോള്‍ ആകെ 13825 പേര്‍ക്കാണ് ഈ സര്‍ക്കാരിന്റെ കാലയളവിൽ പി.എസ്.സി മുഖേന നിയമനം ലഭിച്ചത്.
തസ്തികകളില്ലാതെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച 7 പോലീസ് സ്റ്റേഷനുകള്‍ക്ക് തസ്തികകള്‍ നൽകിയതും ഈ സര്‍ക്കാരിന്റെ കാലത്താണ്. മൂന്ന് കണ്‍ട്രോള്‍ റൂമുകളും പുതുതായി സ്ഥാപിക്കുന്നതിനും ഈ കാലയളവിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം പോലീസ് വകുപ്പിൽ 3971 സ്ഥിരം തസ്തികകളും 863 താത്ക്കാലിക തസ്തികകളും പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി തന്നെ പ്രമോഷന്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് അവ നൽകുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. വനിതകള്‍ക്കായി ഒരു പ്രത്യേക ബറ്റാലിയന്‍ തന്നെ ആരംഭിച്ചുകൊണ്ട് വനിതകള്‍ക്കും കൂടുത അവസരങ്ങള്‍ നൽകുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്.

ഇത്തരത്തിൽ പോലീസ് സേനയിൽ ശക്തമായ നിയമം പ്രവർത്തനമാണ് പി എസ് സി വഴി സർക്കാർ നടത്തിയിട്ടുള്ളത്. സത്യം ഇതാണെന്നിരിക്കെ വസ്തുതകൾ മറച്ച് വെച്ചുള്ള വ്യാജ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം പ്രചാരണങ്ങളെ വേരോടെ പിഴുതെറിയുകയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.