മഹാരാഷ്ട്രയിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞു; 16 മരണം

0
26

മഹാരാഷ്ട്രയിലെ ജൽഗാവിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു. അ‍ഞ്ചു പേർക്ക് പരുക്കേറ്റു. അബോഡ, കെർഹല, റാവർ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കിങ്ഗോൺ ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം അർധരാത്രിയിലാണ് പപ്പായയുമായെത്തിയ ട്രക്ക് മറിഞ്ഞത്.

പരുക്കേറ്റവരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആനുശോചിച്ചു. ഇന്നലെ ആന്ധ്രപ്രദേശിലെ കുർനൂളിൽ നടന്ന മറ്റൊരു അപകടത്തിൽ കുട്ടിയടക്കം 14 പേർ മരിച്ചിരുന്നു. ചിറ്റൂരിൽനിന്ന് തീർഥാടകരുമായെത്തിയ വാഹനമാണ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നത്.