ഇന്ധന വില വർധനവ് : കെ സുരേന്ദ്രനെ കളിയാക്കി ഷാഫി പറമ്പിൽ

0
49

ഇന്ധന വില വർധനവിനെതിരെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പഴയ പ്രസ്താവനയെ കളിയാക്കി ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അര ലിറ്റർ പെട്രോളിന് 50 രൂപയായത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 50 രൂപയ്ക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് സുരേന്ദ്രൻ പറഞ്ഞതിനെയാണ് ഇപ്പോൾ ഷാഫി പറമ്പിൽ ട്രോളിയിരിക്കുന്നത്.

അതേസമയം, രാജ്യത്ത് ഇന്ധനവില പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വില വർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് 89 രൂപ 15 ആയി. ഡീസൽ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയിൽ പെട്രോൾ വില 90 രൂപ 94 പൈസയും ഡീസൽ വില 85 രൂപ 14 പൈസയുമാണ്.പാചക വാതക വിലയും വർധിപ്പിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക.

ഷാഫി പറമ്പിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം.കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്.
50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. #അര_ലിറ്റർ_50 രൂപക്കുറപ്പായിട്ടുണ്ട് .ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും .