കൂറ്റൻ സ്‌കോറിലേക്ക് എൽ ഡി എഫ്,ജനീഷിന് പിന്നാലെ പ്രശാന്തിനും സെഞ്ചുറി

0
83

വികസനത്തിന്റെ ഇന്നിങ്സിൽ എൽ ഡി എഫ് സർക്കാർ കൂറ്റൻ സ്‌കോറിലേക്ക്. മന്ത്രിമാർക്കൊപ്പം എം എൽ എ മാരും ചേർന്നതോടെ പടകൂറ്റൻ സ്കോറിലേക്കാണ് എൽ ഡി എഫിന്റെ വികസന ഇന്നിങ്സ് കുതിക്കുന്നത്. കഴിഞ്ഞ ദിവസം കോന്നി എം എൽ എ യു ജെനിഷ് കുമാർ ഒറ്റ ദിവസം ഉദ്‌ഘാടനം ചെയ്തത് മണ്ഡലത്തിലെ പൂർത്തീകരിച്ച് നൂറ് റോഡുകളാണ്. ജനീഷ് കുമാറിന് പിന്നാലെ വട്ടിയൂർക്കാവ് എം എൽ എ വി.കെ.പ്രശാന്തും ഇന്ന് സെഞ്ചുറി തികയ്ക്കുകയാണ്.

മണ്ഡലത്തിലെ നൂറ് റോഡുകൾ പൂർത്തിയായതായി എം എൽ എ അറിയിച്ചു.ഓരോ റോഡിന്റെയും പണി പൂർത്തിയാക്കുന്നത് യഥാസമയം തന്റെ ഫേസ്ബുക് പേജ് വഴി ജനങ്ങളെ അറിയിച്ചുകൊണ്ടാണ് നൂറു റോഡുകൾ എന്ന നേട്ടത്തിലേക്ക് എം എൽ എ എത്തിയത്. ഇതോടെ പൊതു വികസനത്തിൽ മാത്രമല്ല മണ്ഡലങ്ങളിലും ഇടതുപക്ഷ എം എൽ എ മാർ വികസനം എന്ന അജണ്ട മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തം.

അതേസമയം ഈ എം എൽ എ മാരുടെ അതെ കാലത്ത് അധികാരത്തിലെത്തിയ മഞ്ചേശ്വരം എം എൽ എ യും ലീഗ് നേതാവുമായ എം സി ഖമറുദീൻ 150 ഓളം വഞ്ചന കേസുകളിൽ പെട്ട് ജയിലിലായിരുന്നു. ഇടതുപക്ഷത്തിന്റെ യുവ എം എൽ എ മാർ വികസനം നടപ്പിലാക്കുമ്പോൾ പ്രതിപക്ഷ എം എൽ എ ജയിൽവാസത്തിലായി എന്നതാണ് യാഥാർഥ്യം. ജനങ്ങളെ വഞ്ചിച്ച് ജ്വലറി തട്ടിപ്പ് നടത്തിയതിന് വഞ്ചന കുറ്റത്തിനുൾപ്പടെയാണ് ഖമറുദീൻ ജയിൽ ശിക്ഷ അനുഭവിച്ചത്. നിലവിൽ ജമായതിലാണ് എം എൽ എ.