തെക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

0
125

 

നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം സ. ബിനോയ് വിശ്വം എം പി നയിക്കുന്ന തെക്കൻ മേഖലാ ജാഥക്ക് ഇന്ന് തുടക്കമാവും.
എറണാകുളം മറൈൻഡ്രൈവിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി സ. ഡി രാജ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ പി ജയരാജൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും.

എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി മണ്ഡലങ്ങളിൽ നിന്നുള്ള സ്വീകരണവും പ്രവർത്തകരുമാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ കൂടാതെ എം വി ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടൻ എം പി, സാബു ജോർജ്ജ്, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ്ജ് അഗസ്റ്റിൻ എന്നിവരാണ് ജാഥയിലെ അംഗങ്ങൾ.