വാക്ക് മാറ്റി ചെന്നിത്തല, കാപ്പൻ പെട്ടു

0
113

പാലായിൽ എൽ ഡി എഫ് മുന്നണിയിൽ നിന്നും ചുവട് മാറ്റിയ മാണി സി കാപ്പൻ പെട്ടു. മാണി സി കാപ്പന് സീറ്റ് നൽകുമെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല.മാണി സി കാപ്പനെയും കൂടെ വരുന്നവരെയും ഘടകകക്ഷിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഘടകകക്ഷിയായി വന്നാല്‍ മൂന്നു സീറ്റുവരെ നല്‍കാമെന്ന് കാപ്പന് വാഗ്ദാനം നല്‍കിയിട്ടില്ല. കാപ്പനെയും കൂടെയുള്ളവരെയും സ്വീകരിക്കും. പാലായില്‍ സ്ഥാനാര്‍ഥിയുമാക്കും. പുതിയ പാര്‍ടി രൂപീകരിച്ച് ഘടകകക്ഷിയാകുമെന്ന കാപ്പന്റെ പ്രസ്്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മറ്റു ഘടകകക്ഷികളുമായി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി.

എന്‍സിപിയില്‍ ഏതു വലിയ നേതാവാണ് ഉണ്ടായിരുന്നത്. ഉള്ള ആളുകള്‍ തന്റെ ഒപ്പമുണ്ടെന്നാണ് കാപ്പന്‍ പറഞ്ഞത്. പാര്‍ടി പിളരുമ്പോള്‍ കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ തങ്ങളുടെ ഒപ്പമുണ്ടെന്ന് ഇരുവിഭാഗവും ആവശ്യപ്പെടുന്നത് സാധാരണയാണ് ചെന്നിത്തല പറഞ്ഞു.

.