തുടർച്ചയായ അഞ്ചാംദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്.തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 90.27 രൂപയും ഡീസൽവില 84.66 രൂപയുമായി. നഗരത്തിനുപുറത്ത് ചിലയിടങ്ങളിൽ പെട്രോൾവില 91 രൂപ കടന്നു.കൊച്ചി: 88.55, 84.04, കോഴിക്കോട്: 88.90, 82.99 എന്നിങ്ങനെയാണ് പുതിയ വില. ഈമാസം ഏഴാംതവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയുമാണ് കൂട്ടിയത്. ഈ മാസം ഇതുവരെ ഒരു ലിറ്റർ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.38 രൂപയും കൂട്ടി.
തെരഞ്ഞെടുപ്പിന് മുൻപ് ബി ജെ പി നേതാക്കളുടെ മോഹന വാഗ്ദാനമായിരുന്നു അൻപത് രൂപയ്ക്ക് പെട്രോൾ ലഭ്യമാക്കുമെന്നത്. എന്നാൽ ഇപ്പോൾ അര ലിറ്റർ പെട്രോളിന് അൻപത് രൂപയ്ക്ക് മുകളിൽ കാശ് കൊടുക്കേണ്ടി വരുന്ന ഗതികേടാണ് രാജ്യത്തെ ജനങ്ങൾക്ക്. ലോകത്തെ എല്ലാ വിഷയത്തിലും വായി തോന്നിയ അഭിപ്രയമാ വിളിച്ചു കൂവുന്ന കെ.സുരേന്ദ്രനും, വി .മുരളീധരനും ഈ വിഷയത്തിൽ മിണ്ടാട്ടമില്ല. കൊറോണ കാരണം സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളെ കൊല്ലാതെ കൊല്ലുകയാണ് ബി ജെ പി സർക്കാർ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയിൽ കത്തുന്ന വിലയാണ്. ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകിയതും അതിന്മേലുള്ള സർക്കാർ നിയന്ത്രണം പിൻവലിച്ചതും ഈ വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങളാണ്. ഇന്ധന വിലക്കയറ്റം ആവശ്യ സാധനങ്ങളുടെ വില വര്ധിപ്പിക്കുന്നതിലേക്കും നയിക്കും.