മാണി സി കാപ്പന്റേത്‌ മാന്യതയില്ലാത്ത നിലപാട്‌: എ വിജയരാഘവൻ

0
57

യുഡിഎഫിലേക്ക്‌ പോകുന്ന മാണി സി കാപ്പന്റെത്‌ മാന്യതയില്ലാത്ത രാഷ്‌ട്രീയ  നിലപാടാണെന്ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള  എ വിജയരാഘവന്‍ പറഞ്ഞു.

എൽഡിഎഫ്‌ മുന്നണി സ്‌ഥാനാർഥിയായാണ്‌ കാപ്പൻ പാലയിൽ മത്സരിച്ചതും ജയിച്ചതും. മാണി സി കാപ്പന്റെ മുന്നണിമാറ്റം രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നും  വിജയരാഘവൻ പറഞ്ഞു. പ്രതിലോമശക്തികള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷം വിഷലിപ്തമായ പ്രചാരണങ്ങളാണ് നടത്തുന്നത്‌.

ഇന്ത്യയില്‍ പിഎസ്‌സി വഴി എറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ കൊടുത്ത സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാർ.  ദുഷ്പ്രചാരണങ്ങളെ എല്‍ഡിഎഫ് അതിജിവിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.