മുകേഷ് എം എൽ എ വിദേശത്ത് പോയതല്ല, ഇത് കൊല്ലമാണ് ഇവിടെ ഇങ്ങനെയാണ്

0
60

വികസന രംഗത്ത് വാൻ കുതിച്ചുച്ചാട്ടമാണ് കേരളത്തിലുടനീളം നടക്കുന്നത്. ചിത്രത്തിൽ കാണുന്നത് കൊല്ലം ജില്ലയിൽ എം എൽ എ മുകേഷിന്റെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് നടപ്പിലാക്കിയ പദ്ധതിയാണ്. സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ആരംഭിച്ച പദ്ധതിയാണ് വാട്ടർ ഫ്ലൈ ബോർഡ്. കൊല്ലം അസംബ്ലി മണ്ഡലത്തിൽ മാത്രം നാലു കോടി 12 ലക്ഷം രൂപയുടെ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിച്ചു.
ആശ്രാമം വാക്ക് വേ നവീകരണം ഒന്നരക്കോടി, അഡ്വഞ്ചർ പാർക്ക് അഷ്ടമുടി വാട്ടർ സ്പോർട്സ്, ഫ്ലൈ ബോർഡ്, ജെറ്റ്സ്കി, 48 പേർക്ക് സഞ്ചരിക്കാവുന്ന ടൂറിസം ബോട്ട്, എന്നിവയ്ക്കെല്ലാം കൂടി രണ്ടു കോടി 12 ലക്ഷം രൂപ, അതോടൊപ്പം 50 ലക്ഷം രൂപ ചിലവിൽ ഗ്രാമീണ പൈതൃകം തുളുമ്പുന്ന പ്രകൃതിരമണീയമായ വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപം അഷ്ടമുടിക്കായലിന്റെ ഓരത്ത് ക്രാഫ്റ്റ് മ്യൂസിയവും സ്ഥാപിച്ചു. അഭിനയത്തിൽ മാത്രമല്ല ഭരണത്തിലും മികവ് തെളിയിക്കുകയാണ് ചലച്ചിത്ര താരം കൂടിയായ മുകേഷ്.