പെട്രോൾ വില 90 രൂപ കടന്നു, വിലക്കയറ്റം തുടർച്ചയായ അഞ്ചാം ദിവസം

0
100

സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി.

കൊച്ചിയിൽ പെട്രോളിന് 88 രൂപ 30 പൈസയും ഡീസലിന്‌ 82 രൂപ 66 പൈസയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി.ഈ മാസം തുടർച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്.ജൂൺ 25നാണ് പെട്രോൾ വില ലീറ്ററിന് 80 രൂപ കടന്നത്.