യുഡിഎഫ് കാലത്ത് നിർമ്മിച്ച പാപ്പിനിശ്ശേരി പാലത്തിലും അഴിമതി, മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന

0
126

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേൽപ്പാലത്തിലെ അഴിമതി. നിർമാണത്തിൽ അപാകതകളുണ്ടെന്ന പരാതിയെത്തുടർന്ന് വിജിലന്‍സ് സംഘം പരിശോധന നടത്തി. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്നാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ അഴിമതി നടന്നതായി കണ്ടെത്തി.

പാലാരിവട്ടം പാലം നിര്‍മിച്ച അതേ കരാര്‍ കമ്പനിയാണ് പാപ്പിനിശേരി പാലവും നിര്‍മിച്ചത്. പരിശോധനാഫലങ്ങള്‍ ലഭിച്ചശേഷം തുടര്‍നടപടിയെന്ന് വിജിലന്‍സ് വ്യക്‌തമാക്കി. കെഎസ്ടിപി പ്രൊജക്‌ട്‌സില്‍ ഉള്‍പ്പെടുത്തി 2014 നാണ് പാപ്പിനിശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.