ലീഗ് നേതാക്കളുടെ ചിത്രമൊഴിവാക്കി തെക്കൻ കേരളത്തിൽ കോൺഗ്രസ് പ്രചരണം

0
110

-അനിരുദ്ധ്.പി.കെ

രമേശ് ചെന്നിത്തലയുടെ കേരളയാത്ര പ്രചാരണ ബോർഡുകളിൽ നിന്നും മുസ്ലിം ലീഗ് നേതാക്കളുടെ ചിത്രം ഒഴിവാക്കി. പത്തനംത്തിട്ട നിരണത്ത് സ്ഥാപിച്ച ബോർഡാണ് ചിത്രത്തിൽ.തെക്കൻ കേരളത്തിൽ പൊതുവെ ലീഗ് നേതാക്കളുടെ ചിത്രമില്ലാതെയാണ് യു ഡി എഫ് പ്രചരണം. മലയോര മേഖലയിലും സമാന സാഹചര്യമാണുള്ളത്. ബോര്ഡില് യു ഡി എഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെ ഒരു നേതാവിന്റെ പോലും ചിത്രം ഉൾപ്പെടുത്തിയിട്ടില്ല. തെക്കൻ കേരളത്തിലേക്കെത്തുമ്പോൾ ലീഗിനെ തഴയുന്നതിന് പിന്നിലെ രാഷ്ട്രീയ ഉദ്ദേശം വ്യക്തമാണ്. നേരത്തെ രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കു വെച്ച ചിത്രത്തിൽ പ്രതിപക്ഷ ഉപനേതാവായ എം കെ മുനീറിന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച മുസ്ലിം ലീഗ് ഇപ്പോൾ പത്തനംതിട്ട ജില്ലയിലുൾപ്പടെ തങ്ങളുടെ നേതാക്കളുടെ ചിത്രം പ്രചരണ ബോർഡുകളിൽ നിന്നൊഴുവാക്കിയ സംഭവത്തിൽ മൗനം പാലിക്കുകയാണ്. എൽ ഡി എഫിനെതിരെ വർഗീയതയുടെ പ്രചരണം അഴിച്ചു വിടുന്ന കോൺഗ്രസ്സിന്റെ യാഥാർത്ഥമുഖം ഇതോടെ കൂടുതൽ വ്യക്തമാക്കുകയാണ്.