പുനലൂർ താലൂക്ക് ആശുപത്രിയും വികസനത്തിന്റെ പാതയിൽ, മലയോര മേഖല ആഹ്ലാദത്തിൽ

0
83

കൊല്ലം ജില്ലയുടെ മലയോര മേഖലയ്ക്കാകെ സന്തോഷം പകർന്നു കൊണ്ട് പുനലൂർ താലൂക്ക് ആശുപത്രിയുടെ 10 നില മന്ദിരം പ്രവർത്തനസജ്ജമായി. തൊട്ടു മുൻപത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും, കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിലച്ചു പോയ ഈ പദ്ധതി കിഫ്ബി ഫണ്ടിൽ നിന്നും 68.19 കോടി രൂപ ചെലവഴിച്ചാണ് ഈ സർക്കാർ നിർമ്മിച്ചിരിക്കുന്നത്.

ബഹുനില മന്ദിരത്തില്‍, 333 കിടക്കകളും 7 ഓപ്പറേഷന്‍ തിയറ്ററുകളുമടക്കം മികച്ച ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്രദേശമാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല. അതുകൊണ്ടുതന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നവീകരണം അവരെ സംബന്ധിച്ചിടത്തോളം നിശ്ചയമായും വലിയ ആശ്വാസമായിരിക്കും.