കൊല്ലം ജില്ലയുടെ മലയോര മേഖലയ്ക്കാകെ സന്തോഷം പകർന്നു കൊണ്ട് പുനലൂർ താലൂക്ക് ആശുപത്രിയുടെ 10 നില മന്ദിരം പ്രവർത്തനസജ്ജമായി. തൊട്ടു മുൻപത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും, കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിലച്ചു പോയ ഈ പദ്ധതി കിഫ്ബി ഫണ്ടിൽ നിന്നും 68.19 കോടി രൂപ ചെലവഴിച്ചാണ് ഈ സർക്കാർ നിർമ്മിച്ചിരിക്കുന്നത്.
ബഹുനില മന്ദിരത്തില്‍, 333 കിടക്കകളും 7 ഓപ്പറേഷന്‍ തിയറ്ററുകളുമടക്കം മികച്ച ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്രദേശമാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല. അതുകൊണ്ടുതന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നവീകരണം അവരെ സംബന്ധിച്ചിടത്തോളം നിശ്ചയമായും വലിയ ആശ്വാസമായിരിക്കും.
Recent Comments