അന്തിചർച്ച തൊഴിൽ സമരം; പിൻ വാതിലിലൂടെ തകൃതിയായി പരിച്ചുവിടൽ; ന്യൂസ് 18 കേരളയുടെ ഇരട്ടത്താപ്പ്

0
85

പി എസ് സി റാങ്ക് ലിസ്റ്റിലുളളവരെ സംസ്ഥാന സർക്കാരിനെതിരെ ഇളക്കിവിട്ട് മുതലെടുപ്പ് രാഷ്ട്രീയം നടത്താൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്. മണ്ണെണ ഉപദേശം, ലൈവ് സംപ്രേക്ഷണം തുടങ്ങി സർക്കാരിനെതിരെ പരമാവധി വികാരമുണ്ടാക്കാനും കൂടിയാണ് മാധ്യമങ്ങളുടെ മത്സരം. ഇതിൽ ചെന്നിത്തലയ്ക്ക് വേണ്ടി കൈയും മെയ്യും മറന്ന് ആവേശം കാട്ടുന്ന ചാനലാണ് ന്യൂസ് 18 കേരള. സംസ്ഥാന സർക്കാരിനെതിരെ ഘോര ഘോരം പ്രസംഗിക്കുന്ന ന്യൂസ് 18 ചാനലിൽ അന്തിചർച്ചയ്ക്ക് ശേഷം നാടക്കുന്ന കലാപരിപാടി അറിഞ്ഞാൽ നാട്ടുകാർ ഞെട്ടും.

കേവിഡ് പേമാരി പോലെ പെയ്തിറങ്ങുന്ന കാലത്ത് സ്വന്തം ജീവനക്കാരെ ഒരു ദാക്ഷണ്യവുമില്ലാതെ കൂട്ടത്തോടെ പിരിച്ചുവിടുന്ന തിരക്കിലാണ് മാനേജ്മെന്റും സഹായികളായ മാധ്യമ പ്രവർത്തകരും. രാവും പകലുമില്ലാതെ കഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരെയാണ് കണ്ണിൽ ചോരയില്ലാതെ മനേജ്മെന്റ് പരിച്ചുവിടുന്നത്. സ്വയം രാജിവെച്ച് പരിഞ്ഞു പോകാനാണ് നിർദേശം. ക്യാമറ, എഡിറ്റർ, ടെക്നിക്കൽ വിഭാഗങ്ങളിലെ 9 പേർക്ക് ഇതിനകം പിരി‍ഞ്ഞു പോകാനുള്ള നിർദേശം ലഭിച്ചു കഴിഞ്ഞു. ജേർണലിസ്റ്റ് ഉൾപ്പെടെയുള്ള സംഘത്തെ രണ്ടാംഘട്ടമായി പിരിച്ചുവിടും. കാരണങ്ങളൊന്നും മാനേജ്മെന്റോ എഡിറ്ററോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നന്നായി തൊഴിലെടുക്കുന്നവരാണ് ഈ 9 പേരും. മനേജ്മെന്റ് ന്റെ ധാഷ്ട്യത്തിന് എഡിറ്റർ ഉൾപ്പെടെയുള്ളവർ കൂട്ടുനിൽക്കുകയാണെന്ന ആരോപണവുമുണ്ട്.

കൂട്ടപിരിച്ചുവിടൽ നടത്തുന സ്ഥാപനത്തിന് യുഡിഎഫിന് വേണ്ടി തൊഴിൽ പ്രശ്നം ഉയർത്തി ചർച്ച നടത്താൻ എങ്ങനെ മനസ്സ് വരുന്നുവെന്നും ജീവനക്കാർ ചോദിക്കുന്നു. ഈ ഇരട്ടത്താപ്പ് ന്യൂസ് 18 അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജീവിക്കാൻ വേണ്ടിയുള്ള സമരവേദി ന്യൂസ് 18 ആകുമെന്നും ജീവനക്കാർ സൂചിപ്പിക്കുന്നു. തങ്ങൾക്കൊന്നും ഇലക്ഷൻ ബാധകമല്ലല്ലോയെന്നാണ് ഇവരുടെ വിമർശനം.