Wednesday
17 December 2025
30.8 C
Kerala
HomeIndiaലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ്: സിബിഐക്കും ചീഫ് ജസ്റ്റിസിനും പരാതി

ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ്: സിബിഐക്കും ചീഫ് ജസ്റ്റിസിനും പരാതി

മുസ്ലിം യൂത്ത് ലീഗിന്റെ കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും പരാതി. ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്. പൊതു സമൂഹം വിശ്വസിച്ചേല്‍പിച്ച പണം സത്യസന്ധമായി വിനിയോഗിച്ചു എന്നുറപ്പാക്കാന്‍ യൂത്ത് ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ട്. എന്നാല്‍ അവരത് നിറവേറ്റുന്നില്ല. കേസ് നടത്തിപ്പിന് അഡ്വ. മുബീന്‍ഫാറൂഖിയെ ചുമതലപ്പെടുത്തിയെന്നതിലും സംശയങ്ങളുണ്ട്.
കേസ് പൊതുസമൂഹത്തിലും നീതിപീഠത്തിന് മുന്നിലുമെത്തിച്ച അഡ്വ. ദീപിക സിംഗ് രജാവതിനെ തള്ളിപ്പറഞ്ഞുള്ള നീക്കങ്ങളിലും ദുരൂഹതയേറെയാണ്. ഫണ്ട് പിരിവില്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണം–സലീം പരാതിയില്‍ ആവശ്യപ്പെട്ടു. സിബിഐ ഡയറക്ടര്‍, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, രജിസ്ട്രാര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

RELATED ARTICLES

Most Popular

Recent Comments