മഴ പെയ്യാത്തതിനും സർക്കാരിനെ വിമർശിച്ച് മനോരമ, വികസന വിരുദ്ധ വാർത്തയുടെ മറ്റൊരു ഉദാഹരണം

0
31

കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്ത പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ വാർത്തയാണ് ഇത്തവണ മനോരമ വളച്ചൊടിച്ചത്. പെരുന്തേനരുവി ടുറിസം പദ്ധതി ഉദ്ഘടനം ചെയ്തതിന് പിന്നാലെയാണ് മനോരമ സർക്കാരിനെ കുറ്റപ്പെടുത്താൻ അരുവിയിൽ നീരൊഴുക്ക് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി വാർത്ത നൽകിയത്. കേരളത്തിൽ ഇപ്പോൾ മഴക്കാലം അല്ലെന്നും, ആഗോള തലത്തിൽ തന്നെ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമായി കേരളത്തിലെ കാലാവസ്ഥയിൽ മാറ്റം വന്നിട്ടുണ്ടെന്നും ഏതൊരു മനുഷ്യനും അറിയുന്ന കാര്യമാണ്.

ഈ സാഹചര്യത്തിൽ മഴക്കാലത്ത് പ്രദേശത്ത് എത്തുന്ന സഞ്ചാരികൾക്ക് ഗുണം ചെയ്യുന്ന പദ്ധതികളാണ് പെരുന്തേനരുവി പദ്ധതിയിൽ സർക്കാർ ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. മഴക്കാലത്ത് ഇത്തരം നിർമാണ പ്രവര്ത്തനങ്ങള് ചെയ്യുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സർക്കാർ പദ്ധതി നേരത്തെ പൂർത്തീകരിച്ചത്. എന്നാൽ ഇപ്പോൾ നീരൊഴുക്ക് ഇല്ല എന്നും വരൾച്ചയാണെന്നും, മഴയില്ലാത്ത സമയത് നിർമാണം നടത്തിയത് ഉപയോഗശൂന്യമാണ് എന്നുമാണ് മനോരമയുടെ കണ്ടെത്തൽ.

അതായത് മഴ പെയ്യാത്തതും വെള്ളമില്ലാത്തതും സർക്കാരിന്റെ പിടിപ്പുകേടാണ് എന്ന് വരുത്തിത്തീർക്കാനും വികസന പദ്ധതിയെ വില കുറച്ച് കാട്ടാനുമുള്ള മനോരമയുടെ ഒരു പ്രത്യേക തരം മാധ്യമപ്രവർത്തനത്തിന്റെ രീതി. പല വികസന പദ്ധതികളെയും ഇത്തരത്തിലാണ് മനോരമ വളച്ചൊടിക്കുന്നുന്നത്.