കർഷക സമരം ; അവര്‍ ദേശാഭിമാനികളാണ്, അല്ലാതെ കീടങ്ങളല്ല : സീതാറാം യെച്ചൂരി

0
88

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ സമരജീവികള്‍ എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ അപലപിച്ചു സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ജനങ്ങള്‍ ജീവന്‍ രക്ഷിക്കാനും മെച്ചപ്പെട്ട ജീവിതോപാധികള്‍ ഉറപ്പുവരുത്താനുമാണ് പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നത്. അവര്‍ ദേശാഭിമാനികളാണ്. അല്ലാതെ കീടങ്ങളല്ല. പ്രതിഷേധങ്ങളുടെ മറവില്‍ അധികാരം പിടിച്ചെടുത്തവരാണ് കീടങ്ങള്‍.

പ്രധാനമന്ത്രിയുടെ പ്രസംഗം പൂര്‍ണമായും അവാസ്തവങ്ങളാണ്. കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനുമാണ് എല്ലാവരും പരിഷ്കാരങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലാതെ കൃഷിയെ തകര്‍ക്കാനും കര്‍ഷകരെ ഇല്ലാതാക്കാനും കോര്‍പറേറ്റുകളെ സഹായിക്കാനുമല്ലെന്നും യെച്ചൂരി പറഞ്ഞു.