Friday
19 December 2025
17.8 C
Kerala
HomeKeralaസംസ്ഥാന സർക്കാരിന്റെ വമ്പൻ പദ്ധതി പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യത്തിലേക്ക്

സംസ്ഥാന സർക്കാരിന്റെ വമ്പൻ പദ്ധതി പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യത്തിലേക്ക്

സംസ്ഥാന സർക്കാരിന്റെ നടപ്പാക്കുന്ന വമ്പൻ പദ്ധതിയായ പെട്രോകെമിക്കൽ പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ശിലയിടും. ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്‌കൃത പദാർഥങ്ങൾ ഉപയോഗിച്ച് പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കുകയുമാണ് ലക്ഷ്യം‌.

ബിപിസിഎല്ലിന്റെ അസംസ്‌കൃത പദാർഥങ്ങളായ പ്രൊപ്പലീൻ, ബെൻസീൻ, അക്രിലിക് ആസിഡ്, ടൊളുവിൻ തുടങ്ങിയവ ഉപയോഗിച്ചുള്ള നിർമാണങ്ങൾക്കാണ് കൂടുതൽ പരിഗണന . 300 കോടി ചെലവിൽ 30 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.തിനായിരം പേർക്ക്‌ പ്രത്യക്ഷമായും അത്രയുംതന്നെ ആളുകൾക്ക്‌ പരോക്ഷമായും തൊഴിൽ നൽകാനാകും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയിൽനിന്ന്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കറിലാണ് പാർക്ക് സ്ഥാപിക്കുന്നത്.

171 ഏക്കർ ബിപിസിഎല്ലിന്റെ വികസനത്തിനായി പാട്ടവ്യവസ്ഥയിൽ അനുവദിച്ചു. 33 ശതമാനം ഭൂമി ഹരിത ബെൽറ്റ് സ്ഥാപിക്കാൻ നിലനിർത്തും. 229 ഏക്കർ വ്യവസായ സംരംഭങ്ങൾക്കായി ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങൾ കിൻഫ്ര ഒരുക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.

 

RELATED ARTICLES

Most Popular

Recent Comments