ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തോൽവി

0
86

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തോൽവി. 227 റൺസിനാണ് ഇന്ത്യ തോറ്റത്. ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്തായി. സ്‌കോർ: ഇംഗ്ലണ്ട് – 578, 178, ഇന്ത്യ – 337, 192. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി.

72 റൺസ് എടുത്ത നിന്ന നായകൻ വിരാട് കോഹ്‌ലി ഇന്ത്യൻ സ്‌കോർ 179ൽ നിൽക്കെ മടങ്ങിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.

ജാക്ക് ലീച്ച് നാലും, ആൻഡേഴ്സൻ മൂന്നും, ഡോം ബെസ്, ബെൻ സ്റ്റോക്ക്സ്, ആർച്ചർ എന്നിവർ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 75 റൺസ് നേടിയ കോഹ് ലിയും 50 റൺസ് എടുത്ത ഗില്ലിനുമല്ലാതെ മറ്റൊരു ഇന്ത്യൻ മുൻനിര ബാറ്റ്സ്മാനും പിടിച്ചു നിൽക്കാനായില്ല.

ടോസ് കിട്ടിയതോടെ ആദ്യ രണ്ട് ദിനത്തിലെ ബാറ്റിങ് ഇംഗ്ലണ്ടിന് എളുപ്പമായി. 578 റൺസിന് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് പുറത്തായപ്പോൾ 337 റൺസ് ആയിരുന്നു ഇന്ത്യയുടെ മറുപടി. അശ്വിന്റെ ബൗളിങ് മികവിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 178 റൺസിൽ അവസാനിച്ചിരുന്നു.13ന് ഫെബ്രുവരിയിലാണ് രണ്ടാം ടെസ്റ്റ്.