ബോ‍ളീവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

0
68

രണ്‍ധീര്‍ കപൂറിന്‍റെയും ഋഷി കപൂറിന്‍റെയും ഇളയ സഹോദരന്‍ രാജീവ് കപൂര്‍ അന്തരിച്ചു (58). ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ചെമ്പൂരിലെ അവരുടെ വസതിക്ക് സമീപമുള്ള ഇൻലാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

‘രാം തേരി ഗംഗാ മെയിലി’ (1985), ‘ഏക് ജാൻ ഹെയ്ൻ ഹം’ (1983) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് രാജീവ് കപൂർ അറിയപ്പെടുന്നത്. ഋഷി കപൂർ നായകനായി അഭിനയിച്ച ‘പ്രേം ഗ്രന്ഥ്’ന്‍റെ സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. രാജീവ് കപൂറിന്‍റെ മരണത്തില്‍ സഹോദരി നീതു കപൂർ ഇൻസ്റ്റാഗ്രാമിൽ അനുശോചനം രേഖപ്പെടുത്തി. രാം തേരി ഗംഗാ മെയ്‌ലി എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മേരാ സാഥി, ഹം തു ചലേ പർദേസ്, ആസ്മാൻ തുടങ്ങിയവയും രാജീവ് കപൂർ അഭിനയിച്ച സിനിമകളാണ്.