രാജസ്ഥാനിൽ ചരിത്രംകുറിച്ച്‌ സിപിഐ എം

0
14

നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്‌ പിന്നാലെ രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടംകൊയ്‌ത്‌ സിപിഐ എം. ഇന്നലെ തെരഞ്ഞെടുപ്പ്‌ നടന്ന ഭാദ്ര നഗരസഭാ വൈസ് ചെയർമാൻ സ്ഥാനത്തേക്ക്‌ ചരിത്രത്തിലാദ്യമായി സിപിഐ എം സ്ഥാനാർഥി വിജയിച്ചു. ബൽവന്ദ് സൈനി ആണ് ഭാദ്ര നഗരസഭയിൽ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടത്‌. കോൺഗ്രസിനാണ്‌ പ്രസിഡന്റ്‌ സ്ഥാനം. ഭാദ്രയിൽ ആകെ 6 സീറ്റുകളിൽ സിപിഐ എം വിജയിച്ചു.