ഉത്തരാഖണ്ഡ് ദുരന്തം: കോടികളുടെ നഷ്ടം; തിരച്ചില്‍ തുടരുന്നു; 19 മരണം

0
57

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 202 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. 19 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. തപോവന്‍ ടണലില്‍ 121 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 32 പേരെ ഇതുവരെ രക്ഷപ്പെടുത്തി.

കാണാതായവരില്‍ മുപ്പതോളം പേര്‍ യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് ലഖിംപുര്‍ ഖേരി ഡിജിപി അശോക് കുമാര്‍ പറഞ്ഞു. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അപകടമുണ്ടാകാന്‍ ഇടയായ സാഹചര്യം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും ഭാവി അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും റാവത്ത് പറഞ്ഞു.