സെലിബ്രിറ്റി ട്വീറ്റുകളെപ്പറ്റി അന്വേഷിക്കുമെന്ന് മഹാരാഷ്ട സർക്കാർ

0
32

കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് പ്രമുഖർ ഒരുമിച്ച് നടത്തിയ ട്വീറ്റുകളെപ്പറ്റി  അന്വേഷിക്കുമെന്ന് മഹാരാഷ്ട സർക്കാർ. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, ഗായിക ലത മങ്കേഷ്കർ, നടൻ അക്ഷയ് കുമാർ ഉൾപ്പടെയുള്ളവരുടെ ട്വീറ്റുകളാണ് പരിശോധിക്കുന്നത്. ട്വീറ്റുകൾ ചെയ്യാൻ താരങ്ങൾക്ക് മേൽ ബാഹ്യസമ്മർദമുണ്ടായോ എന്നാണ് അന്വേഷണം. ഇന്ത്യ ടുഗദർ, ഇന്ത്യ എഗെയ്ൻസ്റ്റ് പ്രോപ്പഗൻഡ എന്നീ ഹാഷ് ടാഗുകളിൽ വന്ന പല ട്വീറ്റുകളിലും വാചകളും പ്രയോഗങ്ങളും ആവർത്തിച്ചിരുന്നു. അന്വേഷണം സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് നിർദേശം നൽകി.

കർഷകസമരത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ തിരിയുന്നതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിന്റെ മറുനീക്കം. സമരവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് 1,178 അക്കൗണ്ടുകള്‍ പൂട്ടാൻ ട്വിറ്റർ ഇന്ത്യയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇവക്ക് പാകിസ്താനുമായും ഖലിസ്ഥാനുമായും ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാൽ നിര്‍ദേശത്തോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 75ാം ദിവസവും ശക്തമായി തുടരുകയാണ്.