ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പന്ത് ഇക്കാര്യം അറിയിച്ചത്.
”ഉത്തരാഖണ്ഡിലെ അപകടത്തില്‍ നഷ്ടപ്പെട്ട ജീവനുകളില്‍ അതിയായ സങ്കടമുണ്ട്, ടെസ്റ്റ് കളിയുടെ പണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍ക്കാന്‍ ആഗ്രഹിക്കുന്നു”പന്ത് ട്വീറ്റ് ചെയ്യ്തു.
ഞായറാഴ്ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. താരത്തിന്റെ കരിയറിലെ ആദ്യ ടെസ്റ്റിലെ മാച്ച് ഫീസാണ് സംഭാവന നല്‍കുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം ഋഷഭ് പന്ത് 91 റണ്‍സ് നേടിയിരുന്നു.