BIG BREAKING…ഉമ്മൻചാണ്ടിയുടെ കൊടും വഞ്ചന,ഉദ്യോഗാർത്ഥികളെ ഇരുട്ടിലാക്കിയ അനധികൃത നിയമന പരമ്പര , തെളിവ് പുറത്ത്

0
163

പ്രതിപക്ഷത്തിന്റെ നിയമന വിവാദങ്ങൾക്ക് പിന്നിലെ യഥാർത്ഥ മുഖം പുറത്ത് വന്നു. ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പല്ലും നഖവും മിനുക്കി ഇറങ്ങിയ പ്രതിപക്ഷത്തിന് തിരിച്ചടി. യു ഡി എഫ് കാലത്ത് കേരളാ ഹൗസിൽ നടത്തിയ അനധികൃത നിയമനങ്ങളുടെ രേഖകൾ പുറത്ത്.അനധികൃത നിയമനത്തിന് ശുപാർശ നൽകിയത് തിരുവനന്തപുരം ഡി സി സി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ കൂടാതെ പിൻവാതിൽ നിയമനത്തിന് ശുപാർശ നൽകിയവരിൽ മുൻ  ഡെപ്യൂട്ടി സ്പീക്കർ ശക്തൻ നാടാർ,മുൻ എം എൽ എ ആർ.സെൽവരാജ് എന്നിവരും ഉൾപ്പെടുന്നു.ഇതിന്റെ രേഖകളാണ് നേരറിയാൻ പുറത്ത് വിടുന്നത്.കേരള ഹൗസിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള എൻ ജിഓ അസോസിയേഷൻ നൽകിയ ശുപാർശയാണ് ആദ്യം,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ ശുപാർശ ഇങ്ങനെ.

 

തീർന്നില്ല അതെ കേരള ഹൗസിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻ  ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തൻ നൽകിയ ശുപാർശ കത്തും ഇപ്പോൾ പുറത്ത് വിടുകയാണ്. കത്തിൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കൃത്യമായി ആവശ്യപ്പെടുന്നുണ്ട്. ഡെപ്യൂട്ടി സ്‌പീക്കറാണ് ഇത്തരത്തിൽ പിൻവാതിൽ നിയമനത്തിന് ശുപാർശ ചെയ്ത് കത്തയച്ചത്.

അടുത്തതായി നെയ്യാറ്റിനികര എം എൽ എ യായിരുന്ന ആർ. ശെൽവരാജ് കേരള ഹൗസിലെ താത്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശുപാർശ കത്ത് നൽകി.

അനധികൃത നിയമനത്തിനുള്ള ശുപാർശകൾ പരിഗണിച്ച യു ഡി എഫ് സർക്കാരും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശുപാർശയുടെ ഭാഗമായി താത്ക്കാലിക സ്ഥാനത്ത് മൂന്ന് വർഷം പൂർത്തിയാക്കിയ 38 പേരെയാണ് സ്ഥിരപ്പെടുത്തിയത്.19/09/2015 ണ് ഇറക്കിയ ജനറൽ അഡ്മിനിസ്ടേഷൻ ഡിപ്പാർട്മെന്റ് പൊളിറ്റിക്കൽ വകുപ്പിന്റെ ഉത്തരവ് നമ്പർ 241/2015 പ്രകാരം ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. നിയമനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ.

അതായത് ഇപ്പോൾ സർക്കാരിനെതിരെ അനധികൃത നിയമനവും, പിൻവാതിൽ നിയമനവുമൊക്കെ ആരോപിക്കുന്ന പ്രതിപക്ഷം വളരെ കൃത്യമായി ബന്ധു നിയമനങ്ങളും, സ്വന്തം പാർട്ടിക്കാർക്ക് നിയമനവും, അനധികൃത നിയമനവും, പിൻവാതിൽ നിയമനവുമൊക്കെ നൽകിയിട്ടുണ്ട് എന്ന് ചുരുക്കം. നടത്തിയ നിയമനങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിൻ്റെയും പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെയും ഉൾപ്പടെയുള്ള ശക്തമായ എതിർപ്പുകളെ മറികടന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.

10 വർഷം പൂർത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്താൻ പാടില്ലെന്ന് ഈ ഉദ്യോഗസ്ഥർ നിലപാട് അറിയിച്ചു എങ്കിലും എതിർപ്പുകളെ മറികടന്നായിരുന്നു തീരുമാനം.രമേശ് ചെന്നിത്തല ഉൾപ്പെട്ട മന്ത്രിസഭയാണ് അനുമതി ഈ അനധികൃത നിയമനത്തിന് അനുമതി നൽകിയത്. രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം വാർത്ത സമ്മേളനത്തിൽ സമ്മതിക്കുന്നുണ്ട്. രണ്ട് വർഷം കഴിഞ്ഞവരെ മൂന്ന് വർഷം പൂർത്തിയാകുമ്പോൾ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. രണ്ടാമത്തെ മന്ത്രിസഭാ യോഗം ഔട്ട് ഓഫ് അജണ്ടയായാണ് ഈ വിഷയത്തെ പരിഗണിച്ചത്.