FACT CHECK പോലീസിലും നിയമനത്തട്ടിപ്പ്, മനോരമയുടെ മറ്റൊരു നുണ വാർത്ത കൂടി പൊളിയുന്നു

0
166

പോലീസ് സേനയിലും നിയമനത്തട്ടിപ്പ് എന്ന തലക്കെട്ടിൽ മനോരമ ഓൺലൈനിൽ വന്ന വാർത്ത ശുദ്ധ നുണ. വസ്തുത വിരുദ്ധമായ വാർത്തയാണ് മനോരമ നൽകിയിരിക്കുന്നത്.”ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു പരാതി നൽകി. ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ സഹോദരിക്കും അയോഗ്യരായ രണ്ടു പേർക്കും നിയമനം നൽകിയതായി പരാതി.” എന്നാണ് മനോരമ വാർത്തയിൽ പറയുന്നത്.എന്നാൽ അതിന്റെ വസ്തുത ഇങ്ങനെ

ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ സഹോദരിക്ക് ഈ ജോലി കിട്ടിയിട്ടില്ല, ജോലി കിട്ടിയ ഒരാളുടെ സഹോദരി അവിടെ ജോലി ചെയ്യുന്നുണ്ട് എന്നത് മാത്രമാണ് വാസ്തവം.

“സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് (എസ്‌സിആർബി) പൊലീസിലെ തസ്തികമാറ്റം വഴിയുള്ള ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനം നടത്തുന്നത്. പൊലീസിലെയും വിജിലൻസിലെയും ക്ലാസ് 3 ജീവനക്കാർക്ക് അപേക്ഷിക്കാം.എന്നാൽ, എസ്‌സിആർബിയിലെ രണ്ടു ക്ലാസ്സ്‌ 4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നിയമന അട്ടിമറി നടന്നതായി പരാതിയിൽ പറയുന്നു. അനധികൃത നിയമനത്തിനു പിന്നിൽ എസ്‌സിആർബിയിലെ ഉന്നതന്റെ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം.”ഇതാണ് മനോരമയുടെ മറ്റൊരു കണ്ടെത്തൽ. ഇതിന്റെ വസ്തുത ഇങ്ങനെ

2 OA മാർക്ക് ജോലി ലഭിച്ചിട്ടുണ്ട്, എന്നാൽ രണ്ടു പേരും SCRBക്കാരല്ല, അഥവാ ആണെങ്കിലും അത് വിഷയമുള്ള കാര്യമല്ല.ചോദ്യപേപ്പർ തയ്യറാക്കിയത് scrb അല്ല, NCRB ആണ്, അതിനു കാരണം SCRBയിൽ ഉണ്ടായിരുന്ന ഒരാൾ ഈ ജോലിക്ക് അപേക്ഷിച്ചിരുന്നു എന്നതാണ്. അയാൾ ജോലി കിട്ടിയവരുടെ ലിസ്റ്റിൽ ഇടം ലഭിച്ചുമില്ല.

പ്രൊബേഷനും റെഗുലറൈസേഷനും കഴിഞ്ഞ OA മാർക്ക് മാത്സ് ഇതര ശാസ്ത്രീയ വിഷയങ്ങളിൽ ബിരുദം ഉണ്ടെങ്കിൽ ഈ ജോലിക്ക് അപേക്ഷിക്കാൻ ഒരു തടസ്സവുമില്ല. അതായത് ഇത് ഹോം വിജിലൻസ് ഡിപാർട്മെന്റിലെ ക്ലാസ് 4, ക്ലാസ് 3 ജീവനക്കാർക്ക് മതിയായ യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല.

വസ്തുത ഇതാണെന്നിരിക്കെ വാർത്തയെ വളച്ചൊടിച്ച് രാഷ്ട്രീയമായി ഉപയോഗിക്കാൻ നുണ പടച്ചു വിടുകയാണ് മനോരമ ഉൾപ്പടെയുള്ള ചില മാധ്യമങ്ങൾ.