NERARIYAN EXCLUSIVE യു ഡി എഫ് ഭരണത്തിൽ പിൻവാതിൽ നിയമനം നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് ചെന്നിത്തല

0
93

യു ഡി എഫ് ഭരണത്തിൽ പിൻവാതിൽ നിയമനവും, അനധികൃത നിയമനങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇക്കാര്യം വ്യക്തമാക്കിയത് . യു ഡി എഫ് ഭരണത്തിൽ അനധികൃത നിയമനം നടന്നിട്ടുണ്ടെന്നും, താനുൾപ്പടെയുള്ള മന്ത്രിമാരുടെ ഇടപെടൽ നിയമന വിഷയത്തിൽ യു ഡി എഫ് സർക്കാരിന് തിരിച്ചടിയായി എന്നും അതുകൊണ്ടാണ് യു ഡി എഫ് സർക്കാരിനെ ജനങ്ങൾ തിരസ്കരിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. 13000 ത്തിലധികം അനധികൃത നിയമങ്ങളാണ് യു ഡി എഫ് സർക്കാർ ഭരണത്തിലിരിക്കെ നടന്നത് എന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഉൾപ്പെടാത്ത നിരവധി നിയമനങ്ങൾ വേറെയും ഉണ്ട്.

1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ്‌ ചെയർമാൻ

2, ഉമ്മൻചാണ്ടിയുടെ ഡ്രൈവറുടെ മകൾ സബിദ, നോർക്ക

3, കെ എം മാണിയുടെ മരുമകൻ MT ജോസഫ്‌ , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ

4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, സർവ വിഞ്ജാന കോശം ഡയറക്റ്റർ

5, മന്ത്രി അനൂബ്‌ ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ്‌ IT ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിംഗ്‌ മാനേജർ

6, മന്ത്രി അനൂബ്‌ ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ്‌ , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്റ്റർ

7, ചെന്നിത്തലയുടെ അനിയൻ കെ വേണുഗോപാൽ , കേരള ഫീഡ്സ്‌ എം ഡി

8, വ്യാജ Phd ആരോപണമുള്ള ഷീനാ ഷുക്കൂർ , MG യൂണിവേർസിറ്റി പ്രോ വൈസ്‌ ചാൻസിലർ

9, മുസ്ലിം ലീഗ്‌ അധ്യാപക സങ്കടന നേതാവ്‌ പി നസീർ , ന്യൂനപക്ഷ വകുപ്പ്‌ ഡയറക്റ്റർ ( സ്വകാര്യ കോളേജ്‌ അധ്യാപകൻ ഡെപ്യൂട്ടേഷനിൽ സർക്കാർ വകുപ്പ്‌ സെക്രട്ടറി )

10, മന്ത്രി വി എസ്‌ ശിവകുമാറിന്റെ അനിയൻ വി എസ്‌ ജയകുമാർ , ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസർ

11, മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാർ , നോർക്കയിൽ നിയമനം

12, മുസ്ലിം ലീഗ്‌ മുൻ MLA ഉമ്മർ മാസ്റ്ററുടെ മരുമകൻ പി അബ്‌ദുൾ ജലീൽ , സ്കോൾ കേരള ഡയറക്റ്റർ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷൻ, കേരള)

13 , വനിത ലീഗ്‌ നേതാവിന്റെ മകൻ കെ പി നൗഫൽ , ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ

14, സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂലസംഘടനാ നേതാവ് എർഷാദിന്റെ ഭാര്യ ഹമീദ, നോർക്ക റൂട്ട്‌സ്‌

15, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരൻനായരുടെ അനന്തരവൻ വിപിൻ , നോർക്ക റൂട്ട്സിൽ

16, ആർ സെൽവരാജിന്റെ മകൾ , വെയർ ഹൗസിംഗ്‌ കോർപ്പറേഷൻ അസിസ്റ്റന്റ്‌ മാനേജർ

17, അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അർഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണ്.