ഒളിമ്പിക് ബോക്‌സിങ് മെഡല്‍ ജേതാവ് ലിയോണ്‍ സ്പിങ്ക്‌സ് (67) അന്തരിച്ചു. ഫെബ്രുവരി 5-ന് വൈകീട്ട് ലാസ് വേഗാസില്‍ വെച്ചായിരുന്നു ലിയോണ്‍ അന്തരിച്ചതെന്ന് പബ്ലിക്ക് റിലേഷന്‍സ് ഫേമിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
ലോക ബോക്‌സിങ് ചാമ്പ്യനായ മുഹമ്മദ് അലിയെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത് ബോക്‌സിങ് ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗത്തിന്റെ പിടിയിലമര്‍ന്നിരുന്ന ലിയോണിന്റെ അന്ത്യം ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു.
1978 ല്‍ 15-ാം റൗണ്ടിലായിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചു മുഹമ്മദ് അലിയെ ലിയോണ്‍ കീഴടക്കിയത്. 1981-ല്‍ വീണ്ടും അലിയുമായി ഏറ്റുമുട്ടിയ ലിയോണ്‍ മൂന്നാം റൗണ്ടില്‍ പരാജയം സമ്മതിച്ചു പിന്‍വാങ്ങി.
ലിയോണിന് ഗുസ്തി മത്സരത്തില്‍ തലക്കേറ്റ പ്രഹരം മൂലം തലച്ചോറിന് തകരാര്‍ സംഭവിച്ചിരുന്നു. 1953 ജൂലായ് 11-ന് സെന്റ് ലൂയിസിലായിരുന്നു ജനനം. ലിയോണിന്റെ സഹോദരന്‍ മൈക്കിളും ഗുസ്തിക്കാരനാണ്. 1976 ഒളിമ്പിക്‌സില്‍ ലിയോണ്‍ ലൈറ്റ് ഹെവിവെയ്റ്റ് ഹോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ സഹോദരന്‍ മിഡില്‍ വെയ്റ്റില്‍ ഗോള്‍ഡ് മെഡല്‍ നേടി.