അമേരിക്കയിൽ സൂപ്പർബൗൾ മൽസരത്തിനിടെ കർഷകസമരപരസ്യം

0
40

കോടിക്കണക്കിന് ജനങ്ങൾ ടിവിയിൽ കാണുന്ന അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കർഷകസമരത്തെ കുറിച്ച് പരസ്യം. ഇന്നലെയാണ് 40 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രക്ഷേപണം ചെയ്തത്. ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം വൈറലാണ്. മാസങ്ങളായി നടക്കുന്ന കർഷകപ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചേർത്തിണക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. ‘എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്’ എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളും പരസ്യത്തിലുണ്ട്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള മൽസരമാണ് സൂപ്പർബൗൾ. 100 മില്യൺ ആളുകള്‍ മൽസരം കാണുന്നു എന്നാണ് കണക്കുകൾ. ഇതിനിടെ കർഷകസമരം പരസ്യമായി എത്തിയത് ഇതോടെ അന്താരാഷ്ട്രതലത്തിൽ ലഭിച്ച പിന്തുണ കൂടുകയാണ്.