സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ഉപദേശം

0
86

കര്‍ഷക സമരത്തിന് പിന്തുണച്ച അന്താരാഷ്ട്ര താരങ്ങളെ വിമര്‍ശിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മറുപടിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍.

മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സച്ചിനെ ഉപദേശിക്കുന്നു’ ശരത് പവാര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ പവാര്‍ വിമര്‍ശിച്ചു.

നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കര്‍ഷകരാണ് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷക സമരക്കാരെ ഖലിസ്ഥാനികള്‍, ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെയും കേന്ദ്രത്തിനെതിരെ പവാര്‍ വിമര്‍ശനമുന്നയിച്ചു.

അതേസമയം പവാറിന്റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. പവാര്‍ മിയാഖലീഫ, റിഹാന, ഗ്രെറ്റ തുന്‍ബെര്‍ഗ് എന്നിവരെയും ഉപദേശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായി ബിജെപി നേതാവ് മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു.

മുമ്പ് കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരം വേണമെന്ന് ആവശ്യപ്പെട്ട പവാറിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും ബിജെപി വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഇന്ത്യക്കാർ തന്നെ പരിഹരിച്ചു കൊള്ളുമെന്നും പുറത്തുനിന്നുള്ളവര്‍ കാഴ്ചക്കാർ മാത്രമാണെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.