ബ്രെയ്ക്കിങ്- കത്വ ഇരയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ കൈമാറിയെന്ന യൂത്ത് ലീഗ് വാദം പൊളിയുന്നു; തുക കൈമാറിയിട്ടില്ലെന്ന് ഇരയുടെ പിതാവ്

0
85

യൂത്ത് ലീഗ് കത്വ ഫണ്ട് പിരിവ് വിവാദത്തില്‍ കൂടുതൽ തെളിവുകൾ പുറത്ത്. ത്വ ഇരയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ കൈമാറിയെന്ന യൂത്ത് ലീഗ് നേതാക്കളുടെ വാദവും തെറ്റാണെന്ന് ഇരയുടെ പിതാവ്. തങ്ങളുടെ ക്യടുംബത്തിന് അഞ്ചു ലക്ഷം രൂപ കിട്ടിയിട്ടില്ലെന്ന് ഇരയുടെ പിതാവ് വെളിപ്പെടുത്തി. തന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കം എടുത്താണ് പിതാവിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച ശബ്ദരേഖ നേരറിയാൻ അല്പസമയത്തിൻകം പുറത്തുവിടും.

നേരത്തെ കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക വെളിപ്പെടുത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. മുസ്ലീം യൂത്ത് ലീഗ് പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ദീപിക സിംഗ് രജാവതിന്‍റെ ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയത്. കത്വ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു ആരോപണം.