ടോൾ ഫ്രീ നമ്പറിൽ വിളിക്കാം കെഎസ്‌ഇബി സേവനങ്ങൾ വാതിൽപ്പടിയിൽ എത്തും

0
93

പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് കുടുതൽ വേഗത്തിൽ നടപ്പാക്കാൻ പുതിയ പദ്ധതിയുമായി കെഎസ്‌ഇബി.‘‘വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ’’ പദ്ധതി‌ പ്രകാരം 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പുതിയ വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെയുള്ള സേവനം അതിവേഗം ഉപഭോക്താവിന്‌ ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത്‌ നിലവിൽ വന്നു.

ആദ്യഘട്ടത്തിൽ 362 സെക്‌ഷനിലാണ് ‌പദ്ധതി‌ നടപ്പാക്കുന്നത്. 1912ൽ വിളിച്ച്‌ ആവശ്യം അറിയിച്ചാൽ അപേക്ഷ രജിസ്‌റ്റർ ചെയ്യും. ഇത്‌‌ സെക്‌ഷൻ ഓഫീസിലേക്ക്‌ കൈമാറും. പുതിയ എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫേസ്‌ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി ലൈൻ, മീറ്റർ മാറ്റിസ്ഥാപിക്കൽ എന്നീ സേവനമാണ്‌ ലഭിക്കുക. അപേക്ഷ രജിസ്‌റ്റർ ചെയ്യാൻ ഫീസാവശ്യമില്ല.