സമരം നടത്തുന്ന കർഷകർ വൻ തുക കെട്ടിവയ്‌ക്കണമെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാർ

0
37

കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമനകൾക്കെതിരെ സമരം നടത്തുന്ന കർഷകർ വൻ തുക കെട്ടിവയ്‌ക്കണമെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാർ. ബാഗ്‌പത്ത്‌ ജില്ലാ അധികൃതരാണ്‌ രണ്ട്‌ ലക്ഷം രൂപയുടെ പേഴ്‌സണൽ ബോണ്ടുകൾ കെട്ടിവയ്‌ക്കാൻ കർഷകർക്ക്‌ നോട്ടീസ്‌ നൽകിയത്‌

‘സമാധാനപൂർണമായ പ്രതിഷേധമാണ്‌ നടത്തുന്നതെന്ന്‌’ ഉറപ്പിക്കാനാണ്‌ ലക്ഷങ്ങളുടെ ബോണ്ട്‌ കെട്ടിവയ്‌ക്കാൻ നിർദേശിച്ചതെന്ന്‌ അധികൃതർ വിശദീകരിച്ചു. ആർഎൽഡി മുൻ എംഎൽഎ വിരേന്ദ്രസിങ്‌ റാഥി ഉൾപ്പെടെ നിരവധി കർഷകനേതാക്കൾക്ക്‌ നോട്ടീസ്‌ ലഭിച്ചു.അടുത്തുള്ള 200 കർഷകർക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. സമരത്തിൽ പങ്കെടുക്കുന്നവരെ തടയുന്നതിനാണ്‌ അധികൃതർ നോട്ടീസ്‌ അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംഭാൽ, സിതാപുർ ജില്ലകളിലെ കർഷകനേതാക്കൾക്കും 50 ലക്ഷം രൂപയുടെ ബോണ്ട്‌ കെട്ടിവയ്‌ക്കാൻ നോട്ടീസ്‌ നൽകിയിരുന്നു. ഇത്‌‌ വിവാദമായതോടെ 50,000രൂപ കെട്ടിവച്ചാൽ മതിയെന്നായി അധികൃതരുടെ വിശദീകരണം. നോട്ടീസ്‌ ലഭിച്ചവർ പണം കെട്ടിവയ്‌ക്കാതെ പ്രക്ഷോഭത്തിൽ പങ്കെടുത്തു.