വർമ്മസാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ- യൂത്ത് കോൺ​ഗ്രസിന്റെ ആശങ്കയ്ക്ക് അറുതി വരുത്തി പി വി അൻവർ എം എൽ എ

0
94

വീക്ഷണം പത്രത്തിന്റെയും യൂത്ത് കോൺ​ഗ്രസ് പ്രവർത്തവർത്തരുടെയും ആശങ്കയ്ക്ക് അറുതി വരുത്തി പി വി അൻവർ എം എൽ എ. ബിസിനസ് ആവശ്യങ്ങൾക്കായി ഇപ്പോൾ ആഫ്രിക്കയിലുള്ള പി വി അൻവർ ഘാനയിൽ ജയിലിലാണെന്ന് കഴിഞ്ഞ ദിവസങ്ങൾ വീക്ഷണം പത്രമടക്കമുള്ള പ്രചരണം ആരംഭിച്ചിരുന്നു. ഒരു വിഭാ​ഗം സോഷ്യൽ മീഡിയയിലും പ്രചരണം ശക്തമാക്കിയിരുന്നു. ഈ പ്രചരണങ്ങൾക്കെതിരയാണ് ശക്തമായ പ്രതികരണവുമായി പി വി അൻവർ രം​ഗത്തു വന്നത്.

ഘാനയില്‍ തടവിലെന്ന പ്രചാരണത്തിന് കാനയിലോ കനാലിലോ അല്ലെന്നായിരുന്നു അന്‍വറിന്‍റെ മറുപടി. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് താനെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്.

നിലമ്പൂര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പൊലീസില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെ എംഎല്‍എയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ പേജ്ബുക്ക് പേജില്‍ നിരവധി പേര്‍ പരിഹാസ കമന്‍റുകള്‍ പോസ്റ്റ് ചെയതിരുന്നു. ഇതിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ മറുപടി നല്‍കിയിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്നായിരുന്നു അന്‍വറിന്‍റെ പോസ്റ്റ്.

എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌.. ആദ്യമേ പറയാമല്ലോ..
ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോളുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്. ഇനി കാര്യത്തിലേക്ക്‌ വരാം..
രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല.. അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്‌.നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്‌.
കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ടെന്ന് പി വി അൻവർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്ന.

 

പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്‌..
എല്ലാവരും അവിടൊക്കെ തന്നെ കാണണം.
എന്നാൽ ശരി..വർമ്മസാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ.. എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.