സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ കലാപക്കൊടി ഉയർത്തി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റ് എന്ന ആവശ്യത്തിൽനിന്നും പിന്നോട്ടില്ലെന്ന് പി ജെ ജോസഫ് തുറന്നടിച്ചു. നേരത്തെ തളിപ്പറമ്പ, ആലത്തൂർ സീറ്റുകൾ നേരത്തെ ജോസഫ് ഗ്രൂപ്പിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തിരുന്നു.
ഈ സാഹചര്യത്തിലാണ് നിലപാട് കർശനമാക്കി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നത്. 13 സീറ്റ് എന്ന അവശ്യത്തിൽ നിന്നും ഇനി പുറകോട്ടേയ്ക്കില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് ആലോചിക്കും. പാല സീറ്റിൽ മാണി സി കാപ്പനല്ലെങ്കിൽ കോൺഗ്രവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
നിലവിൽ കോൺഗ്രസിന്റെ നിലപാടിൽ ജോസഫ് ഗ്രൂപ്പിൽ വലിയൊരു വിഭാഗത്തിന് കടുത്ത അസംതൃപ്തിയുണ്ട്. മുസ്ലിംലീഗിന് നൽകുന്ന അമിത പരിഗണനയിലും സീറ്റ് വിഭജനത്തിലും ജോസഫ് ഗ്രൂപ്പിൽ കോൺഗ്രസിനോടുള്ള പ്രതിഷേധം കൂടിവരികയാണ്.
പലതവണ ഉമ്മൻചാണ്ടി അടക്കമുള്ളവരെ ജോസഫ് ഗ്രൂപ്പിലെ ചില നേതാക്കൾ ഇക്കാര്യം നേരിട്ട റിയിച്ചിട്ടും വിഷയം ഇതുവരെ ചർച്ചക്കെടുത്തിട്ടുപോലുമില്ല. ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി വന്നശേഷമാണ് ജോയ്സ്ഫ് ഗ്രൂപ്പിനോട് അയിത്തം കാട്ടുന്നതെന്ന് ഈ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.